മാരിയമ്മന്‍ക്ഷേത്ര മഹോത്സവത്തിലെ താലപ്പൊലി ലോക റെക്കേര്‍ഡിലേക്ക്
ബത്തേരി മഹാഗണപതി ക്ഷേത്രസമിതിയുടെ നേതൃത്വത്തില്‍ 2024 മാര്‍ച്ച് 5 ന് ശ്രീ മാരിയമ്മന്‍ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ താലപ്പൊലി ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ (4115) പങ്കെടുത്ത പരമ്പരാഗതമായ താലപ്പൊലി എന്ന പദവി കരസ്ഥമാക്കിയതായി ടൈം വേള്‍ഡ് റിക്കോഡ്സില്‍
രേഖപ്പെടുത്തിയിരിക്കുന്നു. താലപ്പൊലിക്ക് അകമ്പടിയായി പഞ്ചവാദ്യവും പാണ്ടിമേളവും തിടമ്പേറ്റി നീങ്ങുന്ന ഗജവീരന്മാരും വിവിധ കലാരൂപങ്ങളും തത്സമയ നൃത്തങ്ങളും ഭക്തര്‍ക്ക് കാഴ്ചവിരുന്നായിരുന്നു.ബത്തേരി ഗണപതി ക്ഷേത്രത്തില്‍ നിന്നാണ് താലപ്പൊലി തുടങ്ങുക. താലമെടുക്കുന്ന സ്ത്രീകളും ബാലികമാരും വൈകിട്ടോടെ ക്ഷേത്രത്തിലെത്തും.
ബത്തേരി ഗണപതി ക്ഷേത്രത്തില്‍ നിന്നാണ് താലപ്പൊലി തുടങ്ങുക. താലമെടുക്കുന്ന സ്ത്രീകളും ബാലികമാരും വൈകിട്ടോടെ ക്ഷേത്രത്തിലെത്തും. പഞ്ചവാദ്യ സംഘത്തില്‍ തുടങ്ങി തിടമ്പേറ്റുന്ന ഗജവീരന്മാരില്‍ അവസാനിക്കുന്നതാണ് താലപ്പൊലി ഘോഷയാത്രയുടെ ക്രമം. 5 മണിക്കൂറോളം കാഴ്ചക്കാര്‍ക്ക് കണ്ണിനു വിരുന്നാകാറുണ്ട് താലപ്പൊലി. കുരുമുളകും മഞ്ഞളും മറ്റു താലവസ്തുക്കളും അമ്മയ്ക്കു മുന്‍പില്‍ സമര്‍പ്പിച്ച് പതിനായിരങ്ങള്‍ മടങ്ങുമ്പോള്‍ അതു വയനാടന്‍ കാര്‍ഷിക സംസ്‌കൃതിയുടെ നേര്‍ക്കാഴ്ച കൂടിയാകാറുണ്ട്.
ഇതിന്റെ സർട്ടിഫിക്കറ്റ് ജില്ലകലക്ടർ ഡി ആർ മേഘശ്രീയിൽ നിന്ന് ക്ഷേത്രഭരണസമിതി ഏറ്റുവാങ്ങി.





Leave a Reply