May 6, 2026

ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി യോഗാത്തോണ്‍ സംഘടിപ്പിച്ചു

0
site-psd-3
By ന്യൂസ് വയനാട് ബ്യൂറോ

കല്ലൂര്‍ :കല്ലൂര്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ യോഗാത്തോണ്‍ സംഘടിപ്പിച്ചു.വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് വയനാട്ടിലെ വിവിധ കാട്ടു നായ്ക്ക ഉന്നതികളിലെ ഗോത്ര വര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ യോഗയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനായാണ് യോഗാത്തോണ്‍ സംഘടിപ്പിച്ചത്.അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ച് ഡോ അരുണ്‍ ബേബി സംസാരിച്ചു. യോഗ പരിശീലനത്തിന് ഡോ ഷിംന നേതൃത്വം കൊടുത്തു. കുട്ടികള്‍ക്കായുള്ള യോഗ പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു.

‘ഒരു ഭൂമിക്ക് വേണ്ടി, ഒരു ആരോഗ്യത്തിനു വേണ്ടി യോഗ’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയം. ഈ വര്‍ഷത്തെ യോഗാദിനാചരണം സമഗ്രമായ ക്ഷേമവും, പരിസ്ഥിതി ഐക്യവും പ്രോത്സാഹിപ്പിക്കുന്നതില്‍ യോഗയുടെ സുപ്രധാന പങ്കിനെ എടുത്തു കാണിക്കുന്നു. അസിസ്റ്റന്റ് മാനേജര്‍ വിജേഷ് സ്വാഗത പ്രസംഗം നടത്തി. ദിനേഷ് നന്ദി പറഞ്ഞു. സിദ്ധ മെഡിക്കല്‍ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.ചിന്നു, ആതിര, നിഥുന്‍, ട്രൈബല്‍ യൂണിറ്റ് അംഗം അരുണ്‍ ജോസ് മുതലായവര്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *