September 14, 2026

കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണവും യന്ത്രസഹായത്തോടെ മണ്ണെടുക്കാനുള്ള നിയന്ത്രണവും പിന്‍വലിച്ചു

0
site-psd-152
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ കുറുവ ദ്വീപിലേക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണെടുക്കാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. കുറുവ ദ്വീപില്‍ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും നിയമങ്ങളും പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കൂ. യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണെടുക്കുന്നതില്‍
സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിച്ചാല്‍ മാത്രമേ ബന്ധപ്പെട്ട വകുപ്പുകള്‍ അനുമതി നല്‍കുകയുള്ളെന്നും ഉത്തരവില്‍ അറിയിച്ചു.

നീര്‍ച്ചാലുകള്‍, തണ്ണീര്‍തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രദേശങ്ങളില്‍ മണ്ണ് നിക്ഷേപിച്ചാല്‍ നടപടി സ്വീകരിക്കും. മണ്ണ് നീക്കം ചെയ്ത് അപകടമുണ്ടായാല്‍ അനുമതി നല്‍കുന്ന വകുപ്പിനായിരിക്കും പൂര്‍ണ്ണ ഉത്തരവാദിത്തം.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, റെഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമ്പോഴും ശക്തമായ മഴ പെയ്യുന്ന സാഹചര്യങ്ങളിലും യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പ് നിര്‍ത്തിവെയ്ക്കണം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *