May 7, 2026

സനാതന ധര്‍മ്മത്തില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇല്ല: മൗനയോഗി സ്വാമി ഹരിനാരായണന്‍

0
site-psd-268
By ന്യൂസ് വയനാട് ബ്യൂറോ

 

തൃശ്ശൂര്‍: സനാതനധര്‍മ്മം എല്ലാ മനുഷ്യരാശിയെയും പൂര്‍ണ്ണതയോടെ ഉള്‍ക്കൊള്ളുന്നതാണെന്നും അതില്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇല്ല എന്നും മൗനയോഗി സ്വാമിഹരിനാരായണന്‍ പ്രസ്താവിച്ചു.
തൃശ്ശൂര്‍ ഫ്രീ ലൈഫ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹാളില്‍ ചേര്‍ന്ന വിശ്വസനാതന ധര്‍മ്മ വേദിയുടെ സംസ്ഥാന നേതൃശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മ്മം മനുഷ്യന് ഈശ്വരനിലേക്കുള്ള വഴി കാട്ടിയാണ്. അവിടെ ഉത്തമ അധമ വഴിത്താരകള്‍ ഇല്ലെന്നും വിഭിന്നതകള്‍ അജ്ഞതയാല്‍ കടന്നു കൂടിയവയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.വിശ്വസനാതന ധര്‍മ്മ വേദി വൈസ് പ്രസിഡന്റ് ജയകുമാര്‍ രാജാറാം അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി അനില്‍ എസ്സ് നായര്‍ വയനാട് സ്വാഗതവും സംഘടന പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് വര്‍ക്കിംഗ് ചെയര്‍മാന്‍ രാജ ഗോപാല്‍ വി.സി.കരട് രേഖ അവതരിപ്പിച്ചു. ജയപ്രകാശ് കേശവന്‍,കെ.എം രവീന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നടത്തി.എം. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ വട്ടോളി, അനീഷ് മുണ്ടക്കയം, രാമനാഥന്‍ തെട്ടിശ്ശേരി, പരമേശ്വരന്‍ നമ്പീശന്‍, സുരോന്ദ്രന്‍ നായര്‍ മഞ്ഞപ്ര, റ്റി. ആര്‍ ഷാജി , പി ശ്രീജിത്ത്, ജയപ്രകശ്, ലക്ഷ്മി സുരേഷ്, കെ.ഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു. സനാതന ധര്‍മ്മം സംബന്ധിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. ദക്ഷിണ കേരള കോര്‍ഡിനേറ്റര്‍ ആയി ജയകുമാര്‍ രാജാറാം, മദ്ധ്യ കേരള കോര്‍ഡിനേറ്റര്‍ ആയി രാജഗോപാല്‍ ഉത്തര കേരള കോര്‍ഡിനേറ്റര്‍ ആയി അനില്‍ എസ്സ് നായര്‍ എന്നിവരെ യോഗം ചുമതലപെടുത്തി. ജില്ലാ കണ്‍വീനര്‍മാരായി സുനില്‍ തളിയില്‍ തിരുവനന്തപുരം –
രവീന്ദ്രന്‍ കെ.എം തൃശ്ശൂര്‍,അനീഷ് മുണ്ടക്കയം, കോട്ടയം ,സുരേന്ദ്രന്‍നായര്‍ മഞ്ഞപ്ര – എറണ്ണാകുളം, മണികണ്ഠന്‍ -വയനാട്
കെ.വി. ശിവരാജ് -പാലക്കാട് തുടങ്ങിയവരെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ എല്ലാ ജില്ല – താലൂക്ക് തലത്തിലും, സംസ്‌കൃതവും, വേദങ്ങളും മറ്റ് ആദ്ധ്യാത്മീക പഠനകേന്ദ്രങ്ങളും, ക്ലാസ്സുകളും സംഘടിപ്പിക്കുവാനും അതിനായി സംസ്‌കൃത പഠന ആചാര്യനായി
സംസ്‌കൃത പണ്ഡിതന്‍ ജയപ്രകാശ് കേശവന്‍ ജിയെയും, വേദപഠനആചാര്യനായി വേദ ആചാര്യശ്രീ ശ്രീജിത്ത് ജീ, എന്നിവരെയും ചുമതലപെടുത്തി. സംസ്ഥാന നേതൃസംഗമം നവംബര്‍ 3ന് വയനാട് ജില്ലയില്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍ എം.കെ ഭാസ്‌കരന്‍ കൃതജ്ഞത പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *