May 7, 2026

വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് അപമര്യാദയായി പെരുമാറി; ഫോറസ്റ്റ് ഓഫീസറെ സസ്പെന്റ് ചെയ്തു

0
site-psd-291
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് അപമര്യാദയായി പെരുമാറിയതായുള്ള പരാതിയെ തുടര്‍ന്ന് ഫോറസ്റ്റ് ഓഫിസറെ സസ്‌പെന്റ് ചെയ്തു. സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസറായ കെ കെ രതീഷ് കുമാറിനെയാണ് റെയ്ഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍ മേല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അഞ്ജന്‍കുമാര്‍ ഐഎഫ്എസ് സസ്‌പെന്റ് ചെയ് ഉത്തരവിറക്കിയത്. തെറ്റ് പറ്റിയെന്ന് സമ്മതിക്കുകയും, പരാതിയില്‍ നിന്ന് പിന്‍മാറാന്‍ ജീവനക്കാരിയില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്ന സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

ഈ മാസം ഒന്നിനാണ് നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറോട് ഇദ്ദേഹം അപമര്യദയായി പെരുമാറിയതായി പരാതിയുള്ളത്. ജീവനക്കാരിയെ ഒറ്റയ്ക്ക് ഡ്യൂട്ടിക്കിട്ട എസ്.എഫ്.ഒ രതീഷ് കുമാര്‍ അര്‍ധരാത്രി എത്തി ഓഫിസ് കുറ്റിയിട്ടാണ് അതിക്രമത്തിന് ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയില്‍ ഉറച്ച് നിന്ന ജീവനക്കാരിയെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന നിര്‍ണായക ശബ്ദരേഖയാണ് ഇന്ന് പുറത്തുവന്നത്. യുവതിയുടെ പരാതിയില്‍ പടിഞ്ഞാറത്തറ പൊലീസാണ് കേസെടുത്തത്.സഹപ്രവര്‍ത്തകര്‍ വഴിയും പണം വാഗ്ദാനം ചെയ്തും സമ്മര്‍ദം ചെലുത്തിയെങ്കിലും അതിജീവിത ഉറച്ചുനില്‍ക്കുകയായിരുന്നു. കേസില്‍ വീണ്ടും അതിജീവിതയുടെ മൊഴിയെടുത്ത പൊലീസ് അറസ്റ്റ് നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല. നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കല്‍പ്പറ്റ ഡിഎഫ്ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *