കാപ്പി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് സോണിയ ഗാന്ധി എം.പിയും പ്രിയങ്ക ഗാന്ധി എം.പിയും
കല്‍പ്പറ്റ: വയനാട്ടിലെ കാപ്പി കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ടറിഞ്ഞ് സോണിയ ഗാന്ധി എം.പി.യും പ്രിയങ്ക ഗാന്ധി എം.പി.യും. ചുണ്ടേലിലെ റീജിയണല്‍ കോഫീ റിസര്‍ച്ച് സ്റ്റേഷന്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് കാപ്പി കര്‍ഷകരുമായി ആശയവിനിമയം നടത്തിയത്. സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. എം. കരുതാമണി, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. രുദ്രഗൗഡ, ബസവരാജ് ചുളക്കി എന്നിവര്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. റിസര്‍ച്ച് സ്റ്റേഷനിലെ ലാബും മറ്റ് പ്രവര്‍ത്തനങ്ങളും ഇരുവരും വിലയിരുത്തി.





Leave a Reply