ക്ഷീരകര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി പദ്ധതി ഉദ്ഘാടനം ചെയ്തു
പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്കായുള്ള പാല്‍ സബ്‌സിഡി വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി ക്ഷീര സംഘത്തില്‍ സംഘടിപ്പിച്ച പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മുള്ളന്‍കൊല്ലി, പനമരം, പുല്‍പള്ളി, പൂതാടി, കണിയമ്പറ്റ എന്നീ അഞ്ചു ഗ്രാമ പഞ്ചായത്തുകളിലെ 900ത്തോളം ക്ഷീര കര്‍ഷകര്‍ക്കാണ് ഈ വര്‍ഷം സബ്‌സിഡി ലഭ്യമാക്കുക. ജനറല്‍ വിഭാഗക്കാര്‍ക്ക് 28 ലക്ഷം രൂപയും, എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് 18 ലക്ഷം രൂപയുമാണ് അധിക വിലയായി പാലിന് നല്‍കുന്നത്. ഒരു ലിറ്റര്‍ പാലിന് മൂന്ന് രൂപ സബ്സിഡി നിരക്കില്‍ പരമാവധി 40000 രൂപ വരെയാണ് ഒരു കര്‍ഷകന് ലഭിക്കുക.
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിന് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് വിഹിതം ഉള്‍പ്പെടെ 40 ലക്ഷമാണ് ക്ഷീര കര്‍ഷകര്‍ക്കു നല്‍കുന്നത്.
പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ച പരിപാടിയില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മേഴ്‌സി ബെന്നി, അഡ്വ. പി ഡി സജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി, പനമരം ക്ഷീര വികസന ഓഫീസര്‍ മരിയ ദിവാന്‍ഷി,ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ നവീന്‍ രാജ്, ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ക്ഷീരസംഘം ജീവനക്കാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.





Leave a Reply