May 6, 2026

കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സമ്മേളനം സംഘടിപ്പിച്ചു

0
site-psd-625
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ വര്‍ധിച്ചു വരുന്ന സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയുന്നതിനായി ബഡ്സ് കോടതിയും, ലഹരി, മയക്കുമരുന്ന് കേസുകള്‍ കൈകാര്യം ചെയുന്നതിനായി എന്‍.ഡി.പി എസ് കോടതിയും, വനം – വന്യജീവി കേസുകള്‍ കൈകാര്യംചെയുന്നതിനായി ഫോറെസ്റ്റ് ട്രിബൂണലും അനുവദിക്കണം എന്നും, ജില്ല അനുഭവിക്കുന്ന യാത്ര ദുരിതതിന്ന് പരിഹാരം ആയി ചുരം ബദല്‍ പാത അനുവദിക്കണം എന്നും കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെ സി. ജെ എസ്. ഒ) വയനാട് ജില്ലാ സമ്മേളനം ആവശ്യപെട്ടു.സമ്മേളനം വയനാട് ജില്ലാ ജഡ്ജ് ശ്രീ.അയ്യൂബ്ഖാന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി സുധീര്‍കുമാര്‍ സ്വാഗതവും, ജില്ല പ്രസിഡണ്ട് സജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് പ്രസിഡണ്ട് .സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോടതി ശിരസ്തദാര്‍ ശ കെ. ലേഖ, സി കെ ബിജു, സുജിത് കൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, സുരേന്ദ്ര ബാബു, സുനില്‍ ബാബു, സുനില്‍ സെബാസ്റ്റ്യന്‍, പി. കെ. രാജേഷ്, കെ കെ ഹമീദ്, ഗിരീഷ് എ.കെ., ജിഗില്‍ പി.കെ., എന്നിവര്‍ സംസാരിച്ചു, സമ്മേളനത്തില്‍ വിരമിച്ച ജീവനക്കാരെയും ദേശീയ സിവില്‍ സര്‍വീസ് കായികമേള മെഡല്‍ ജേതാക്കളെയും ആദരിച്ചു, സമ്മേളനത്തിന്റെ ഭാഗമായി കോടതി ജീവനക്കാരുടെ വിവിധ കലാപരിപാടികള്‍ നടന്നു. പുതിയ ഭാരവാഹികള്‍ ആയി .സജു ഫിലിപ്പ്, ജില്ലാ പ്രസിഡന്റ്, .സുധീര്‍ കുമാര്‍ കെ., ജില്ലാ സെക്രട്ടറി, ഷെറിന്‍ സൈമണ്‍ ട്രഷറര്‍, വൈസ് പ്രസിഡന്റ്മാര്‍ .കെ.കെ. ഹമീദ്, .ജിഗില്‍ പി. കെ., പ്രേമുഖ പി. നായര്‍, ജോയിന്റ് സെക്രട്ടറിമാര്‍ .രാമകൃഷ്ണന്‍ കെ., .സാബു സെബാസ്റ്റ്യന്‍, .ലക്ഷ്മണന്‍ എം.കെ., സംസ്ഥാന കൌണ്‍സില്‍ .സണ്ണി ജോസഫ്, .സുജിത് കൃഷ്ണന്‍ എന്നിവരെയും, 23 അംഗ ജില്ലാ എക്‌സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *