മെഡിക്കല്‍ ക്യാമ്പ് നടത്തി
പുല്‍പ്പള്ളി: സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. ബേസില്‍ പോള്‍ കരനിലത്ത് ഉദ്ഘാടനം ചെയ്തു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി അധ്യക്ഷനായി.ഡോ. നിയാസ് അബ്ദുള്‍ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, സ്റ്റാഫ് നഴ്സ് വിനീത അബ്രഹാം, ട്രസ്റ്റി സിജു പൗലോസ് തോട്ടത്തില്‍, സെക്രട്ടറി അബ്രഹാം ചുമതയില്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ എം എല്‍ദോസ് കണിയാംകുടിയില്‍, യൂത്ത് അസോസിയേഷന് ഭദ്രാസന സെക്രട്ടറി കെ പി എല്‍ദോസ് കണിയാട്ടുകുടിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.




Leave a Reply