August 1, 2026

തൃശിലേരിയില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി

0
site-psd-9
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എം.ജെ.എസ്.എസ്.എ മലബാര്‍ ഭദ്രാസനത്തിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി തൃശിലേരി മോര്‍ ബസേലിയോസ് പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് സൗജന്യ നേത്രപരിശോധനയും തിമിര നിര്‍ണയവും നടത്തി. കരുണ ഐ കെയര്‍ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് വികാരി ഫാ. ഷിന്‍സണ്‍ മത്തോക്കില്‍ ഉദ്ഘാടനം ചെയ്തു.സണ്ടേസ്‌കൂള്‍ ഡിസ്ട്രിക്റ്റ് ഇന്‍സ്‌പെക്ടര്‍ എബിന്‍ പി ഏലിയാസ് അധ്യക്ഷനായി. ഫാ.അനൂപ് ചാത്തനാട്ടു കുടി,ട്രസ്റ്റി സി.എം എല്‍ദോ,സെക്രട്ടറി ബേസില്‍ ജോര്‍ജ് ,പെരുന്നാള്‍ കണ്‍വീനര്‍ ബിനോയ് ഐസക് ,ഹെഡ്മാസ്റ്റര്‍ പി.വി സ്‌ക്കറിയ,കരുണ ഹോസ്പിറ്റല്‍ എം.ഡി റോയി ജോസഫ് പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *