വയോജന ദിനത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെ അനുമോദിച്ചു
അയിലമൂല: സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ എടവക പഞ്ചായത്ത് കമ്മിറ്റി വയോജന ദിനാചരണവും, ആദരിക്കല്‍ ചടങ്ങും നടത്തി.പ്രസിഡണ്ട് കെ എസ് ജോസഫിന്റെ അധ്യക്ഷതയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അന്തര്‍ദേശീയ വയോജന ദിനം ഉദ്ഘാടനം ചെയ്തു. ദേശീയ വായനശാല അയിലമൂലയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ സംസ്ഥാനതലത്തില്‍ വയോസേവ പുരസ്‌കാരം ലഭിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെ എസ്.സി.എഫ്.ഡബ്ല്യു.എ പനമരം മേഖല സെക്രട്ടറി വേണു മുള്ളോട്ട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
എസ്.സി.എഫ്.ഡബ്ല്യു.എ എടവക കമ്മിറ്റി സെക്രട്ടറി
കെ പൗലോസ് സ്വാഗതം പറഞ്ഞു.അഡ്വ.ജോഷി മുണ്ടക്കല്‍ നിയമ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.എസ്.സി.എഫ്.ഡബ്ല്യു.എ മുതിര്‍ന്ന അംഗം കമലാക്ഷിയമ്മയെ ചടങ്ങില്‍ ആദരിച്ചു. ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് എടവക പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ലത വിജയന്‍, ദേശീയ വായനശാല വൈസ് പ്രസിഡണ്ട് സുനില്‍,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.





Leave a Reply