ബൈസിക്കിള്‍ ചാലഞ്ച് ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ചെയ്തു
കല്‍പ്പറ്റ:വയനാട് ബൈക്ക് ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് എഡിഷന് വയനാട് ബൈസിക്കിള്‍ ചാലഞ്ചിന്റെ ഔദ്യോഗിക പോസ്റ്റര്‍ പ്രകാശനം ജില്ലാ കലക്ടര്‍ ഡി.ആര്.മേഘശ്രീ നിര്‍വഹിച്ചു. ഡിസംബര്‍ 7 ന് കല്പറ്റയില് നടക്കുന്ന വയനാട് ബൈസിക്കിള്‍ നാലാമത് എഡിഷന് 1.75 ലക്ഷം രൂപയാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. വയനാടിന്റെ പാരമ്പര്യ പൈതൃകത്തെ ലോകത്തെ അറിയിക്കുക , പ്രകൃതി മനോഹാരിത സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളള് ആയാണ് സൈക്കിള്‍ ചാലഞ്ച്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുനൂറോളം കായിക താരങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ഡോ. മുഹമ്മദ് സാജിദ്, സെക്രട്ടറി ഷൈജല്‍ കുന്നത്ത് , ട്രഷറര്‍ യു.കെ.ഹാഷിം എന്നിവര്‍ പങ്കെടുത്തു.




Leave a Reply