November 14, 2026

ചീക്കല്ലൂര്‍ പെരുന്നാളിന് കൊടിയേറി

0
site-psd-15
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കണിയാമ്പറ്റ:സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള ചീക്കല്ലൂര്‍ മോര്‍ ബസ്സേലിയോസ് ചാപ്പലില്‍ പെരുന്നാള്‍ ആരംഭിച്ചു.വികാരി ഫാ.സിനു ചാക്കോ കൊടി ഉയര്‍ത്തി.
നാളെ രാവിലെ 7:30 മണിക്ക് പെരുന്നാളിന്റെ പ്രഭാത പ്രാര്‍ത്ഥനയും
8:30 ന് വിശുദ്ധ കുര്‍ബാനയും നടക്കും. ഡോ. കുര്യാക്കോസ് മോര്‍ ക്ലീമീസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിക്കും.മധ്യസ്ഥ പ്രാര്‍ത്ഥന,പ്രസംഗം, തുടര്‍ന്ന് സമ്മാനദാനം, കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥന, ആശിര്‍വാദം,ലേലം നേര്‍ച്ച ഭക്ഷണം എന്നിവയുമുണ്ടാകും.
തുടര്‍ന്ന് എഴുത്തിനിരുത്തല്‍ കൊടിയിറക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *