October 5, 2026

വെള്ളമുണ്ട പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

0
site-psd-14
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട:ഭിന്നശേഷിക്കാരെയടക്കം സമൂഹത്തിലെ പാവപ്പെട്ട, ദുര്‍ബല വിഭാഗങ്ങളെ ചേര്‍ത്ത് പിടിച്ച് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന പ്രസ്ഥാന മാണ് മുസ്ലിം ലീഗ് എന്ന് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ പറഞ്ഞു. ഡി.എ.പി.എല്‍(ഭിന്നശേഷികൂട്ടായ്മ).വെള്ളമുണ്ട പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഹംസ അമ്പലപ്പുഴ അദ്ധ്യക്ഷനായി.ഭാരവാഹികളായി റാഷിദ്.എ.കെ(പ്രസിഡന്റ് ),യുനുസ്,ജലീല്‍ (വൈസ് പ്രസിഡന്റുമാര്‍ )റാഷിദ് കട്ടയാട് (ജനറല്‍ സെക്രട്ടറി ),സുലൈമാന്‍,ആസ്യ (സെക്രെട്ടറിമാര്‍ )മുഹമ്മദ് റാഫി (ട്രെഷറെര്‍ )എന്നിവരെ തിരഞ്ഞെടുത്തു.

.സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ധീഖ് പള്ളിപ്പുഴ,സ്റ്റേറ്റ് ട്രെഷറെര്‍ യുനുസ് വാഫി,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി,സെക്രട്ടറി മോയി വാരാമ്പറ്റ,മണ്ഡലം സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍,റഷീദ്,റാഷിദ്,അലുവ സുലൈമാന്‍,ഉസ്മാന്‍ ഇ.ടി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *