May 3, 2026

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

0
site-psd-67
By ന്യൂസ് വയനാട് ബ്യൂറോ

കുറ്റിക്കാട്ടൂര്‍:കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപം വാഹനാപകടത്തില്‍ പൊഴുതന സ്വദേശിയായ യുവാവ് മരിച്ചു. പൊഴുതന ആറാം മൈല്‍ സ്വദേശിയും നന്തി ദാറുസ്സലാം വിദ്യാര്‍ഥിയുമായ ഫര്‍ഹാന്‍ (18)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം.പെരുമണ്ണയിലേക്ക് പോവുകയായിരുന്നസ്വകാര്യ ബസ് കാറിനെ വെട്ടിച്ച് കടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഫര്‍ഹാനെ ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സ്‌ക്കൂട്ടര്‍ ഓടിച്ച കുറ്റിക്കാട്ടൂര്‍ സ്വദേശി സഫീര്‍ അലിയും പരിക്കേറ്റ് ചികിത്സയിലാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *