May 3, 2026

തൃശിലേരി പെരുന്നാള്‍: സാംസ്‌കാരിക സമ്മേളനം നടത്തി

0
site-psd-68
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: തൃശിലേരി മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളിന്റെ ഭാഗമായി സാംസ്‌കാരിക സമ്മേളനം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഷിന്‍സണ്‍ മത്തായി മത്തോക്കില്‍ അധ്യക്ഷനായി.ഭക്തസംഘടനകളുടെ വാര്‍ഷികവും കലാവിരുന്നും നടന്നു.

കാക്കവയല്‍ മഹല്ല് ഖത്തീബ് സ്വാദിഖ് ജൗഹരി, തൃശിലേരി ക്ഷേത്രം പ്രതിനിധി ഗോപിനാഥന്‍, എടയൂര്‍ക്കുന്ന് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ.തോമസ് ചമതയില്‍, തിരുനെല്ലി പഞ്ചായത്ത് അംഗങ്ങളായ വി. ബേബി, കെ.ജി. ജയ, വസന്തകുമാരി, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ഫാ.ഷിനു പാറക്കല്‍, ഫാ.കെ.ജി. ജാന്‍സന്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ധന്യ ബിജു, അന്നമ്മ കുറ്റിത്തോട്ടം, പള്ളി ട്രസ്റ്റി സി.എം. യല്‍ദോ, സെക്രട്ടറി
ബേസില്‍ ജോര്‍ജ്, പെരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ബിനോയ് ഐസക്, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.വി. സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *