May 3, 2026

വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കായികോത്സവം; ലോഗോ പ്രകാശനം ചെയ്തു

0
site-psd-69
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: 2025 ഒക്ടോബര്‍ 13 മുതല്‍ 15 വരെ തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ആതിഥേയത്വത്തില്‍ എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ വയനാട് ജില്ല സ്റ്റേഡിയത്തില്‍ നടക്കുന്ന വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കായികോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ല കളക്ടര്‍ ഇന്‍ചാര്‍ജ് കൂടിയായ എ.ഡി.എം. ദേവകി കെ നിര്‍വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ടി. മണി അധ്യക്ഷനായി.കണ്‍വീനര്‍ ശ്രീജിത്ത് വാകേരി സ്വാഗതവും തരിയോട് ജി. എച്ച്. എസ്. എസ്. പ്രിന്‍സിപ്പാള്‍ രാധിക എം. നന്ദിയും പറഞ്ഞു.

പി.ടി.എ. പ്രസിഡന്റ് ബെന്നി മാത്യു, എസ്.എം.സി. ചെയര്‍മാന്‍ മുസ്തഫ.വി, ഹെഡ്മിസ്ട്രസ് ഉഷ കുനിയില്‍, സീനിയര്‍ അസിസ്റ്റന്റ് മറിയം മഹമൂദ് സി.പി., വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് ശ്രീനിവാസന്‍ സി.ആര്‍.ക്ലര്‍ക്കുമാരായ ബിപുല്‍ ഒ.ബി, സതീഷ് എം.ജി. എന്നിവര്‍ സംവദിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *