‘വോട്ട് ചോരി ഒപ്പ് ശേഖരണം തുടങ്ങി
മുട്ടില്‍:ഇലക്ഷന് കമ്മീഷന്റെ സഹായത്തോടെ ബി ജെ പി നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ എ ഐ സി സി ആഹ്വാനം ചെയ്ത ഒപ്പ് ശേഖരണ പരിപാടിയുടെ മുട്ടില്‍ പഞ്ചായത്ത് തല ഉദ്ഘാടനം എ ഐ സി സി മെമ്പര്‍ എന്‍ ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യ ഭരണം കൊണ്ടുവരാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അതിനെ ചെറുത്ത് തോല്‍പ്പിക്കുന്നതിന് ജനാധിപത്യ വിശ്വാസികള്‍ ഒറ്റ കെട്ടായി നില്‍ക്കണമെന്നും എന്‍ ഡി അപ്പച്ചന് പറഞ്ഞു. ജോയി തൊട്ടിത്തറ അധ്യക്ഷനായി.പി ടി ഗോപാലകുറുപ്പ്, ബിനു തോമസ്, എം. ഒ ദേവസ്യ, മോഹന്‍ദാസ് കോട്ടക്കൊലി , ഷിജു ഗോപാല്‍ , ഉഷാ തമ്പി, കെ പത്മനാഭന്, ചന്ദ്രിക കൃഷ്ണന് , ശശി പന്നികുഴി, സിദ്ദീഖ് ഓണാട്ട് , ടോമി കാരാപ്പുഴ, രവീന്ദ്രന് മാണ്ടാട്, ശാന്തമ്മ തോമസ്, മനോജ് പറളിക്കുന്ന്, ഷൈജു മുട്ടില്‍ , രാജന് ഒ കെ തുടങ്ങിയവര്‍ പങ്കെടുത്തു.





Leave a Reply