അസംപ്ഷന്‍ എയുപി സ്കൂള്‍ 75ന്റെ നിറവില്‍
ബത്തേരി :1951 ല്‍ സര്‍ഗ്ഗീസച്ചനാല്‍ സ്ഥാപിതമായ അസംപ്ഷന്‍ എ യു പി സ്കൂള്‍ മികവിന്റെ 75 സംവത്സരങ്ങള്‍ പിന്നിടുന്നു.വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ മികവുറ്റ രീതിയില്‍ നടത്താന്‍ ഇന്നു രാവിലെ 11 മണിക്ക് സ്വാഗതസംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.തോമസ് മണക്കുന്നേല്‍ യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ഷിനോജ് പാപ്പച്ചന് അധ്യക്ഷനായി.ഒട്ടനേകം വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്കിയ ഈ കലാലയം അദ്ധ്യാപക ശ്രേഷ്ഠരിലൂടെയും, മികച്ച വിദ്യാര്‍ത്ഥി സമൂഹത്തിലൂടെയും നമ്മുടെ നാടിന്റെ യശ്ശസ് ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി. പ്ലാറ്റിനം ജൂബിലി കണ്‍വീനര്‍ റ്റിജി ചെറുതോട്ടില്‍ ജൂബിലി പദ്ധതി അവതരണം നടത്തി. ഹെഡ്മാസ്റ്റര് ഷോജി ജോസഫ്, അസംപ്ഷന്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ബിനു തോമസ്, സ്റ്റാന്‍ലി ജേക്കബ്,ബാബു പഴുപ്പത്തൂര്‍, മേഴ്സി മാത്യു,പ്രജിത രവി,രാധാ രവി, ഫ്രാന്‍സിസ് പുലിക്കോട്ടില്‍, ലിജോ ഐപ്പാറ എന്നിവര്‍ സംസാരിച്ചു.





Leave a Reply