ഐഎന്‍ടിയുസി വൈത്തിരി താലൂക്ക് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
കല്‍പ്പറ്റ:ആള്‍ കേരള തയ്യല്‍ തൊഴിലാളി യൂണിയന്‍ എ കെ ടിടിയു (ഐഎന്‍ടിയുസി) വൈത്തിരി താലൂക്ക് കണ്‍വന്‍ഷന്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. തയ്യല്‍ തൊഴിലാളികളുടെ കുടിശ്ശിഖയായ റിട്ടയര്‍മെന്റ് സീനിയോറിറ്റി അനുസരിച്ചുള്ള പെന്‍ഷന്‍ എന്നിവയും തൊഴിലാളികള്‍ക്ക് വിവാഹ ധനസഹായം 50,000/ (അമ്പതിനായിരം രൂപയും ചികില്‍സ സഹായം 1 ലക്ഷം രൂപയും ആക്കി വര്‍ദ്ധിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഘടനാ ജില്ലാ പ്രസിഡന്റ് ഉമ്മര്‍ കുണ്ടാട്ടില്‍ മുഖ്യപ്രഭാഷണവും ജോയി വടക്കനാട് ക്ഷേമനിധിയെ കുറിച്ച് ക്ലാസ്സെടുത്തു.
സുനി എം കാക്കവയല്‍ അധ്യക്ഷനായി.പി. സാംകുര്യന്‍, സലീന സിദ്ധീഖ്, സുലൈഖ ഷെമീര്‍ എന്നിവര്‍ സംസാരിച്ചു .





Leave a Reply