October 6, 2026

മാരക മയക്കുമരുന്നായ മെത്തഫിറ്റമിനുമായി യുവാക്കള്‍ പിടിയില്‍

0
site-psd-79
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടില്‍ ശ്രീജിത്ത് ശിവന്‍ (28), കല്‍പ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തില്‍ വീട്ടില്‍ അമീര്‍ സുഹൈല്‍ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ റാട്ടക്കൊല്ലി-പുല്‍പ്പാറ റോഡ് ജങ്ഷനില്‍ വച്ച് അമീര്‍ ശ്രീജിത്തിന് മെത്തഫിറ്റാമിന്‍ കൈമാറുകയായിരുന്നു. പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ 1 ഗ്രാം മെത്തഫിറ്റാമിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇവര്‍ രണ്ടു പേരും കുറച്ച് നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

ശ്രീജിത്ത് കല്‍പ്പറ്റയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ്. കല്‍പ്പറ്റ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *