May 3, 2026

അമ്പലവയലില്‍ ഗ്യാസ് കിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

0
site-psd-78
By ന്യൂസ് വയനാട് ബ്യൂറോ

 

അമ്പലവയല്‍:അമ്പലവയലില്‍ ഗ്യാസ് ക്രിമറ്റോറിയം യാഥാര്‍ഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. അമ്പലവയല്‍ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയില്‍ ഗ്യാസ് ശ്മശാനത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.ഉറ്റവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ അടുക്കള പൊളിച്ചും വീട്ടുമുറ്റത്ത് ചിതയൊരുക്കിയും ജനം പാടുപെടുന്ന അവസ്ഥയിലാണ് അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുത്ത് ക്രിമിറ്റോറിയം നിര്‍മിക്കാന്‍ തീരുമാനിച്ചത്.

38 ലക്ഷം രൂപ കെട്ടിടനിര്‍മാണം, 18.5 ലക്ഷം അനുബന്ധ പ്രവര്‍ത്തനങ്ങള്‍, 5 ലക്ഷം വയറിംഗ്, 35 ലക്ഷം മെഷിനറി പര്‍ച്ചേസ്, 10 ലക്ഷം ജനറേറ്ററും ഗ്യാസ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും എന്നിങ്ങനെയാണ് തുക വിനിയോഗിച്ചത്.

മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ നടത്താനായി പ്രത്യേക ഹാളും ഒരുക്കിയിട്ടുണ്ട്. പുക ശുദ്ധീകരിച്ച് പുറത്തേക്ക് വിടുന്ന സംവിധാനമാണ് ക്രിമറ്റോറിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ദുര്‍ഗന്ധമോ പരിസ്ഥിതി മലിനീകരണമോ ഉണ്ടാകില്ലെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *