മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂര്‍ റീജ്യണല്‍ തിയേറ്റര്‍ ഹാളില്‍ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവില്‍ നിന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കല്യാണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, മെമ്പര്‍മാരായപി ചന്ദ്രന്‍, രമ്യ താരേഷ്, ബി എം വിമല എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷനായിരുന്നു.
വയോജനങ്ങളെയും ശാരീരിക അവശത നേരിടുന്നരോഗികളെയുംചേര്‍ത്തുനിര്‍ത്തി പരിചരിച്ചതിനാണ്
മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന് സംസ്ഥാനതലത്തില്‍
മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള വയോസേവ പുരസ്‌കാരം ലഭിച്ചത്.





Leave a Reply