May 4, 2026

തിരിഞ്ഞ് കുത്തുന്ന കേന്ദ്രം, സ്വകാര്യ തോട്ടം നടത്തിപ്പുകാരനെ സഹായിക്കുന്ന മന്ത്രി സഭ: സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ പ്രതിഷേധിക്കുന്നു

0
site-psd-83
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മുണ്ടക്കൈ – ചൂരല്‍ മല ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാനത്തിന് അര്‍ഹമായ സാമ്പത്തികം അനുവദിക്കാത്ത, ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതി തളളാത്ത കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിലപാട് സകലതും നഷ്ടപ്പെട്ട ഒരു ജനതയോടുള്ള വഞ്ചനയും, അവഗണനയുമാണ്.പൊതുതാല്‍പര്യാര്‍ത്ഥം കോടതി ആവശ്യപ്പെട്ട ബോണ്ടു പോലും ഒഴിവാക്കിക്കൊണ്ട് സ്വകാര്യ തോട്ടം നടത്തിപ്പുകാരനെ സംരക്ഷിക്കുന്ന തത്വദീക്ഷയില്ലാത്ത മന്ത്രിസഭാ തീരുമാനത്തിനെതിരെ സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ ശക്തമായി പ്രതിഷേധിക്കുന്നു. യോഗത്തില്‍ പി.എം. ജോര്‍ജ്ജ് അദ്ധ്യക്ഷനായി. കെ .വി . പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ.ഷിബു, കെ.ജി. മനോഹരന്‍, സി.ജെ.ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു.

വിദേശ ബിനാമി കമ്പനി ഹാരിസണും, ഭൂമാഫിയകളും അനധികൃതമായി കയ്യടക്കി വച്ചിരിക്കുന്ന ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി യാതൊരു പ്രതിഫലവും കൊടുക്കാതെ നിയമ നിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കാമെന്നിരിക്കെ, ജനങ്ങള്‍ സംഭാവനയായി നല്‍കിയ 836 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍, കൈവശമിരിക്കെ, ദുരന്ത ബാധിതരുടെയും , അപകട ഭീഷണിയില്‍ കഴിയുന്ന കുടുഠബങ്ങളുടെയും പുനരധിവാസം വാഗ്ദാനങ്ങളില്‍ അവശേഷിക്കെ, അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ മുണ്ടക്കൈയില്‍ ഒരുപറ്റം അനധികൃത റിസോര്‍ട്ട്-ടൂറിസം-റിയല്‍ എസ്റ്റേറ്റ് ഭൂമാഫിയകള്‍ക്ക് വേണ്ടി കോടികള്‍ മുടക്കി റോഡുകളും, പാലങ്ങളും പണിയുന്നതിലൂടെ, വെള്ളാര്‍ മല തുരക്കുന്നതിലൂടെ, വന്‍കിട ഭൂ മാഫിയകളെയും , കോര്‍പ്പറേറ്റ് മൂലധന ശക്തികളെയും സംരക്ഷിക്കുകയും, ദുരന്ത ബാധിതരെയും, ദുരന്തമുഖത്ത് അഹോരാത്രം പ്രയത്‌നിച്ച, സഹായിച്ച കേരള ജനതയെയും വഞ്ചിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *