May 4, 2026

എം.ഡി.എം.എയുമായി ബസ് യാത്രികന്‍ പിടിയില്‍

0
site-psd-85
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി:കര്‍ണാടകയില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടില്‍ പി. മുഹമ്മദ് ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് രാവിലെ മുത്തങ്ങ തകരപ്പാടി വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലായത്. ഇയാളുടെ പാന്റിന്റെ വലതു പോക്കറ്റില്‍ നിന്ന് കവറില്‍ പൊതിഞ്ഞ നിലയില്‍ 9.24 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്.

സബ് ഇന്‍സ്പെക്ടര്‍ കെ.എം അര്‍ഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സി പി ഓ മാരായ പ്രിവിന്‍ ഫ്രാന്‍സിസ്, ഗാവന്‍, പ്രദീപന്‍ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *