ബാങ്കിന് മുന്നിലെ സമരം ബാങ്കിനെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ: ഭരണസമിതിയംഗങ്ങള്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിനെ തകര്‍ക്കുകയെന്ന ഗൂഡലക്ഷ്യത്തോടെയാണ് ചില ബാഹ്യശക്തികളുടെ പ്രേരണയില്‍ ബാങ്കിന് മുന്നില്‍ സമരം നടത്തുന്നതെന്ന് ഭരണസമിതിയംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.പ്രതിസന്ധിയില്‍നിന്നും ബാങ്കിനെ പുരോഗതിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ ഭരണസമിതിക്ക് സാധിച്ചിട്ടുണ്ടെന്നും അംഗങ്ങള്‍ പറഞ്ഞു. പ്രസിഡന്റ് ടി.പി.ശശിധരന്‍, ഭരണ സമിതിയംഗങ്ങളായ സി.പി. ജോയി, കെ.എം. എല്‍ദോസ്, വി.എം. ജോര്‍ജ്,സെക്രട്ടറി കെ.സുഖേഷ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.നാളിതുവരെ ബാങ്കില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങളോട് ഈ ഭരണസമിതി പൂര്‍ണ്ണമായും സഹകരിച്ചുവരികയാണ്. വായ്പകള്‍ എഴുതിത്തള്ളി പണയ രേഖകള്‍ തിരിച്ചുതരണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ കോടതി നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ വിഷയത്തില്‍ ഭരണസമിതിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നുംഭരണസമിതിയംഗങ്ങള്‍ പറഞ്ഞു.സഹകരണ വകുപ്പ് സര്‍ചാര്‍ജ് ചുമത്തിയതുമായി ബന്ധപ്പെട്ട് കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. വിജിലന്‍സിന്റെ കേസില്‍ കോടതിയില്‍ കുറ്റപത്രംസമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 36 വായ്പക്കാരുടെ രേഖകള്‍ വിജിലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുള്ളതാണ്. ഇഡിയുടെ കേസില്‍ കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുവരികയാണ്. ഈ സാഹചര്യത്തില്‍ കോടതിയില്‍നിന്നുള്ള നിര്‍ദേശങ്ങളുണ്ടെങ്കിലേ പണയ രേഖകള്‍ വിട്ടുനല്‍കാനാവൂ.





Leave a Reply