ബ്രഹ്‌മഗിരി നിക്ഷേപത്തട്ടിപ്പ് സര്‍വീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കണം : പി പി ആലി
കല്‍പ്പറ്റ: കല്‍പ്പറ്റ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിക്ഷേപിച്ച നിക്ഷേപകരുടെ പണം നിയമവിരുദ്ധമായി ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിക്ഷേപിച്ച സര്‍വീസ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അനധികൃതമായി സാമ്പത്തിക തിരിമറി നടത്തിയതില്‍ കുറ്റക്കാരായ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന്‌കെ പി സി സി മെമ്പര്‍ പി പി ആലി. കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ സര്‍വീസ് കോപ്പറേറ്റീവ് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു.
ചാരിറ്റബിള്‍ സൊസൈറ്റി ആക്ടില്‍ രജിസ്റ്റര്‍ ചെയ്ത ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ പണം നിക്ഷേപിക്കുന്നതിന് ബാങ്കുകള്‍ക്ക് നിയമ പരമായ അനുമതിയില്ല . ചട്ടം 57 ന്റെ ലംഘനമാണ് ഈ നിക്ഷേപത്തിലൂടെ ബാങ്ക് അധികൃതര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കുറ്റക്കാരായ ഭരണസമിതി അംഗങ്ങളെ നിയമ നടപടികള്‍ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം എ ജോസഫ്, സി ജയപ്രസാദ്, പി വിനോദ് കുമാര്‍,വിജയമ്മ ടീച്ചര്‍,ഹര്‍ഷല്‍ കോന്നാടന്‍,കെ കെ രാജേന്ദ്രന്‍,കെ ശശി കുമാര്‍, ഡിന്റോ ജോസ്, എസ് മണി, പി കെ മുരളി, ഷബ്‌നാസ് തന്നാനി, കെ അജിത, ആയിഷ പള്ളിയാല്‍, പി രാജാറാണി, ബിന്ദു ജോസ്, രമ്യ ജയപ്രസാദ്, ഗിരിജ സതീഷ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ടി സതീഷ് കുമാര്‍, രമേശ് മാണിക്യം, മുഹമ്മദ് ഫെബിന്‍, അര്‍ജുന്‍ ദാസ്,മാടായി ലത്തീഫ്,ഗിരിജ മടിയൂര്‍കുനി തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply