July 30, 2026

കഞ്ചാവ് കേസിലെ പ്രതിക്ക് കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ

0
site-psd-161
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പര്‍ 23/2019 കേസിലെ പ്രതിയായ മലപ്പുറം സ്വദേശി ഫാറൂഖ് (33)വില്‍പ്പനക്കായി 1.2 കി.ഗ്രാം കഞ്ചാവ് കടത്തിയ കുറ്റത്തിനാണ് 1 വര്‍ഷം കഠിന തടവിനും 10000 രൂപാ പിഴയും ശിക്ഷ വിധിച്ചത്. 2019 മാര്‍ച്ച് മാസം 22-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത് ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ വി. ആര്‍ ജനാര്‍ദ്ദനനും പാര്‍ട്ടിയും കണ്ടെടുത്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സതീശന്‍. കെ.ഡിയാണ്.കല്‍പ്പറ്റ NDPS എന്‍ഡിിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ജയവന്ത്.എല്‍ ആണ് ശിക്ഷ വിധിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ശ്രദ്ധാധരന്‍ എം.ജി പ്രോസിക്യൂഷനു വേണ്ടി ഹാജരായി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *