May 6, 2026

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ariyipp
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ നഗരസഭ തൊഴിൽ മേള നാളെ

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തി വരുന്ന വിജ്ഞാനകേരളം തൊഴിൽ മേള കൽപ്പറ്റ നഗരസഭയിൽ നാളെ നടക്കും. 18 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള രാവിലെ 10.30 ന് നഗരസഭാ കൗൺസിൽ ഹാളിൽ ആരംഭിക്കും. കൽപ്പറ്റ നഗരസഭ പരിധിയിൽ താമസിക്കുന്നവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. വിജ്ഞാന കേരളം തൊഴിൽ മേളയ്ക്കായി നഗരസഭയിൽ പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, ഇലക്ട്രിക്കൽ വയറിങ് ആന്റ് സർവ്വീസിങ് (വയർമാൻ ലൈസൻസിങ് കോഴ്‌സ്) കോഴ്‌സുകളിലാണ് അവസരം. പത്താം ക്ലാസാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ- 9744134901, 8281362097

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ നാല് ലക്ഷം രൂപ വരെ വായ്പ‌ ലഭിക്കും. അപേക്ഷകർ തൊഴിൽരഹിതരും 18നും 55നുമിടയിൽ പ്രായമുള്ളവരുമായിരിക്കണം.
കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കവിയരുത്. അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും കോർപ്പറേഷന്റെ മാനന്തവാടി പെരുവക റോഡിൽ പ്രവർത്തിക്കുന്ന ഉപജില്ലാ ഓഫീസുമായി ബന്ധപെടണം. ഫോൺ- 04935 296512, 9496596512.

കുടുംബകോടതി സിറ്റിങ്

കുടുംബ കോടതി ജഡ്ജ് കെ.ആർ സുനിൽ കുമാർ ഒക്ടോബർ 10ന് സുൽത്താൻ ബത്തേരിയിലും ഒക്ടോബർ 18ന് മാനന്തവാടി കോടതിയിലും സിറ്റിംഗ് നടത്തും. രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെയാണ് സിറ്റിങ്.

ക്വട്ടേഷൻ ക്ഷണിച്ചു

മാനന്തവാടി ഗവ കോളേജ് ലബോറട്ടറികളിലേക്ക് വിവിധ രാസ വസ്തുക്കൾ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 15 വൈകിട്ട് മൂന്നിനകം മാനത്താവടി ഗവ. കോളജിൽ നൽകേണ്ടതാണ്. ഫോൺ- 04935 240351, 9539596905.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *