July 30, 2026

ജില്ലയിലെ തൊഴില്‍ അറിയിപ്പുകള്‍

0
niyamanam
By ന്യൂസ് വയനാട് ബ്യൂറോ

അക്രഡിറ്റഡ് ഓവർസിയർ നിയമനം

നെന്മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസിയർ നിയമനം നടത്തുന്നു. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ സിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ, മൂന്നു വർഷത്തിൽ വർഷത്തിൽ കുറയാത്ത സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം എന്നിവയുള്ള പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 16 രാവിലെ 11ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

അപ്രന്റിസ് നിയമനം

ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് എൻജിനീറിങ് അപ്രന്റിസ് നിയമനം നടത്തുന്നു. സിവിൽ, കെമിക്കൽ, എൺവയോയോൺമെന്റൽ വിഭാഗങ്ങളിൽ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 28 വയസ്. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ 15 രാവിലെ 10.30ന് കൽപ്പറ്റ പിണങ്ങോട്‌ റോഡ് ജസം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിൻറെ ജില്ലാ ഓഫീസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 203013

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *