വന്യജീവി സംരക്ഷണ നിയമ ദേഗഗതി: സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം:സിപിഐ എം
കല്‍പ്പറ്റ: കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകളെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമഭേദഗതിയിലൂടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.നിലവിലുള്ള കേന്ദ്രനിയമം അപ്രായോഗികവും നടപടിക്രമം കാലതാമസം വരുത്തുന്നതുമാണ്. സാങ്കേതിക നിയമപ്രശ്നങ്ങള്‍ കാലങ്ങളായി മനുഷ്യരുടെ ജീവനാണ് അപഹരിക്കുന്നത്.മലയോരജനതയുടെ ദുരിതമകറ്റാന്‍ അടിയുറച്ച് നില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യം ചെയ്യുന്നതായി ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.അക്രമകാരികളായ വന്യജീവികളെ കൊല്ലുന്നതിനുള്ള തടസ്സം നീക്കുന്നതിനും കാട്ടുപന്നിയെ അടക്കം ക്ഷുദ്രജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിയന്ത്രിക്കാന്‍ കഴിയുന്നതുമാണ് നിയമം.
കര്‍ഷകരും സാധാരക്കാരും ഉള്‍പ്പെടുന്ന ജില്ലയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ധൈര്യത്തോടെ ജീവിക്കാനുള്ള പ്രതീക്ഷയാണ് സര്‍ക്കാരിന്റെ ചുവടുവയ്പ്പ്.





Leave a Reply