May 26, 2026

സ്റ്റാഫ് അസോസിയേഷന്റെ അവകാശ സംരക്ഷണ ക്യാമ്പയിന്‍ വയനാട്ടില്‍

0
site-psd-183
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ജല അതോറിറ്റിയെ തകര്‍ക്കുന്ന നീക്കങ്ങള്‍ക്കെതിരെ, ജീവനക്കാരുടെ സാമ്പത്തികാനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനെതിരെ സ്റ്റാഫ് അസോസിയേഷന്‍ (ഐഎന്‍ടിയുസി) നയിക്കുന്ന അവകാശ സംരക്ഷണ കാമ്പയിന്‍ വയനാട്ടിലെത്തി.അവകാശ സംരക്ഷണ ക്യാമ്പയിന്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി രാഗേഷ് ഉദ്ഘാടനം ചെയ്തു. ംസ്ഥാന ട്രഷറര്‍ വിനോദ് എരവില്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡണ്ട് കെ സജിത് അധ്യക്ഷനായി.പ്രദീഷ് പാലയാട്ട്, അഭിലാഷ് എസ്, ജോജി യു ജെ, ഷിനോജ് മാത്യു, സന്തോഷ് ജോസഫ്, തങ്കരാജ് കെ എസ്,ജില്ലാ സെക്രട്ടറി സാബു എം രാജു, ജില്ലാ ട്രഷറര്‍ തോംസണ്‍ എം എന്നിവര്‍ സംസാരിച്ചു.

സര്‍ക്കാരിന് ഭീമ ഹര്‍ജി സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ജീവനക്കാരില്‍ നിന്ന് നടത്തിയ ഒപ്പുശേഖരണം ജില്ലാ ഭാരവാഹികള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് കൈമാറി.
വാട്ടര്‍ അതോറിറ്റി സംരക്ഷണ ക്യാമ്പയിന്‍ ഒക്ടോബര്‍ 30 ന് തിരുവനന്തപുരത്ത് സമാപിക്കും. നവംബര്‍ 5 ന് ജീവനക്കാര്‍ ധനകാര്യ വകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും.

ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സാമ്പത്തികാനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യുക, ജല അതോറിറ്റിയെ കടക്കെണിയിലാക്കുന്ന വായ്പാ നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്റ്റാഫ് അസോസിയേഷന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ അവകാശ സംരക്ഷണ ക്യാമ്പയിന്‍ നടത്തുന്നത്.

പൊതു ടാപ്പ് വഴിതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ കുടിവെള്ളം വിതരണം ചെയ്ത വകയില്‍ ജല അതോറിറ്റിക്ക് ലഭിച്ച റവന്യൂ വരുമാനമായ 1248.90 കോടി രൂപ മുഴുവനായും പിടിച്ചെടുക്കുകയും നോണ്‍ പ്ലാന്‍ ഗ്രാന്റ് തടഞ്ഞുവെക്കുകയും ചെയ്തത് വഴി വാട്ടര്‍ അതോറിറ്റിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ജലജീവന്‍ മിഷന്‍ പദ്ധതിയുടെ സര്‍ക്കാര്‍ ബാധ്യത മുഴുവനായും അതോറിറ്റിയുടെ മേല്‍ കെട്ടിവെക്കുകയും അതോടൊപ്പം ഏഡിബിക്ക് കൊച്ചി കോര്‍പ്പറേഷനിലെ കുടിവെള്ള വിതരണ ചുമതല നല്‍കുകയും ചെയ്തതു വഴി പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും സാമ്പത്തികാനുകൂല്യങ്ങള്‍ തടയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഴുവന്‍ ജീവനക്കാരുടെയും നിവേദനം സര്‍ക്കാരിന് സമര്‍പ്പിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news