വിൽപ്പനക്കായി സൂക്ഷിച്ച 78.5 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി
പുതുശ്ശേരി പുതുശ്ശേരിയിൽ ഹോട്ടൽ നടത്തിപ്പുകാരനിൽ നിന്നും അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 78.5 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് തലശ്ശേരി മാവുള്ളപറമ്പത്ത് എം.പി സജീവനെതിരെ കേസെടുത്തു പുഴമുട്ടത്തിൽ റോഡിൽ ഇയ്യാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ പരിസരത്തു നിന്നും കാറിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച മദ്യകുപ്പികളാണ് മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്‌ടർ അർജുൻ വൈശാഖും സംഘവും പിടികൂടിയത്. എന്നാൽ എക്സൈസ് സംഘം സ്ഥലത്തെത്തുന്നതിന് മുമ്പേ വീട്ടുടമയുടെ സ്‌കൂട്ടറുമെടുത്ത് സജീവൻ മുങ്ങി. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മദ്യം സൂക്ഷിച്ച കെ എൽ 13 കെ 7353 നമ്പർ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അടുത്തിടെയാണ് ഇയ്യാൾ സുഹൃത്തിനോടൊപ്പം പുതുശ്ശേരിയിൽ ഹോട്ടൽ ആരംഭിച്ചത്. മാഹി മദ്യം അനധികൃത വിൽപ്പനക്കാർക്ക് മൊത്തക്കച്ചവടത്തിനായി ശേഖരിച്ചതാണെന്നാണ് സൂചന. പ്രിവന്റീവ് ഓഫീസർ പി.കെ ചന്ദു, സിഇഒമാരായ സജിലാഷ് കെ, സ്റ്റാലിൻ വർഗീസ്, വിശാഖ് വി, വനിതാ സിഇഒ അതുല്യ റോസ്, െ്രെഡവർ അമീർ സി.യു എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.





Leave a Reply