അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത് സര്‍ക്കാരും ദേവസ്വം ബോര്‍ഡെന്ന് എഐസിസി മെമ്പര്‍ എന്‍ ഡി അപ്പച്ചന്‍
മുട്ടില്‍:വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വര്‍ണ്ണം മോഷ്ടിച്ച സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എതിരെ പ്രതിഷേധിച്ചുകൊണ്ട് മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുട്ടില്‍ ടൗണില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.എഐസിസി മെമ്പര്‍ എന്‍. ഡി. അപ്പച്ചന്‍ ലഃ എം. എല്‍. എ ഉദ്ഘാടനം നിര്‍വഹിച്ചു.മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയ് തൊട്ടിത്തറ അധ്യക്ഷനായി.ഡിസിസി ജന സെക്രട്ടറി ബിനു തോമസ് മുഖ്യ പ്രഭാഷണം നടത്തി.
എം. ഒ. ദേവസ്യ, ഫൈസല്‍ പാപ്പിന, സുന്ദര്‍ രാജ് എടപ്പെട്ടി, മോഹന്‍ ദാസ് കോട്ടക്കൊല്ലി,ഷിജു ഗോപാലന്‍,കെ പത്മനാഭന്‍, ശ്രീദേവി ബാബു, ഉഷ തബി, രവീന്ദ്രന്‍ മാണ്ടാട്, സുധീഷ് പരിയാരം,നിഷ സുധാകരന്‍, വിനായകന്‍, സുനില്‍ മുട്ടില്‍, സിദീഖ് ഓണാട്ട്, മേരി സിറിയക്, ബിജു മാണ്ടാട്, ഷൈജു, വര്‍ക്കി പാലാട്ടില്‍,എന്നിവര്‍ സംസാരിച്ചു.
ശബരിമല സ്വര്‍ണ്ണ കവര്‍ച്ചയെക്കുറിച്ച് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അറിയാമായിരുന്നു എന്നും ഹൈക്കോടതി ഇടപെട്ടതോടുകൂടി ആണ് വിവരം പുറത്തായതെ ന്നും ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും, ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമല്ല സര്‍ക്കാരും ദേവസ്വം ബോര്‍ഡും കള്ള കച്ചവടത്തില്‍ പങ്കാളികളാണെന്നും ഉദ്ഘാടന വേളയില്‍ അദ്ദേഹം പറഞ്ഞു.





Leave a Reply