May 6, 2026

മുസ്ലിം ലീഗ് ഗ്രാമയാത്ര നടത്തി

0
site-psd-265
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ജനദ്രോഹ സര്‍ക്കാറുകള്‍ക്കെതിരെയും കോട്ടത്തറ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിയുടെ നേട്ടങ്ങള്‍ വിശദീകരിച്ചും മുസ്ലിം ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ഗ്രാമയാത്ര നടത്തി.
ഗ്രാമയാത്രയുടെ ഉദ്ഘാടനം വൈപ്പടിയില്‍ മുസ്ലിം ലീഗ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ഹംസ ജാഥാ ക്യാപ്റ്റന്‍ പി.സി അബ്ദുള്ളക്ക് പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ഗഫൂര്‍ വെണ്ണിയോട് വി.സി അബൂബക്കര്‍ ഹാജി. അബ്ദുള്ള വൈപ്പടി. പി.എ നസീമ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ അംഗങ്ങളായ കെ.കെ മുഹമ്മദലി മോയിന്‍ മുണ്ടോളി വി. അബ്ദുള്‍ നാസര്‍ മൈമൂന റസ്സാഖ് സിറാജ് സിദ്ദീഖ് നസീര്‍ കോട്ടത്തറ കെ. അബൂബക്കര്‍ പി.ഹസ്സന്‍ ജെ മമ്മൂട്ടി മുനീര്‍ കണ്ടോത്ത്.ഗഫൂര്‍ വൈപ്പടി കെ.കെ നാസര്‍ വി .കെ മുസ്തഫ എം. ഷാഫി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് യഹ്യാ ഖാന്‍ തലക്കല്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം സമദ് പൂക്കാട് മുഖ്യ പ്രഭാഷണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *