May 2, 2026

ബ്രഹ്‌മഗിരി കൊള്ള, കോണ്‍ഗ്രസ് സെറ്റ് കോസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

0
site-psd-306
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെറ്റ്‌കോസ് ഓഫീസിന് മുന്‍പിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ഉമ്മര്‍ക്കുണ്ടാട്ടില്‍ അധ്യക്ഷനായി.ബ്രഹ്‌മഗിരി കവലപ്പന്‍ സൊസൈറ്റിയില്‍ നടന്ന കോടികളുടെ കൊള്ളയിലേക്ക് സി.പിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം സംസ്ഥാന സഹകരണ നിയമം ലംഘിച്ച് 30 ലക്ഷം രൂപ നിക്ഷേപിച്ച സെറ്റ്‌കോസ് ഭരണ സമിതികെതിരെ സര്‍ചാര്‍ജ് ചുമത്തി നഷ്ടപ്പെട്ട പണം ഭരണ സമിതി യില്‍ നിന്നും ജീവന ക്കാരില്‍ നിന്നും കണ്ടെത്തണമെന്നും ബ്രഹ്‌മഗിരി തട്ടിപ്പ് ആയിട്ടുള്ള മുഴുവന്‍ നിക്ഷേപകര്‍ക്കും സമയബന്ധിതമായി പണം തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്.
ടി പി രാജശേഖരന്‍, നിസി അഹമ്മദ്,വര്‍ഗീസ് മുരിയങ്കാവില്‍ അമല്‍ജോയ്,ഇന്ദ്രജിത്ത്,ഷാജി ചുള്ളിയോട്,ബാബു പൈപ്പത്തൂര്‍ സക്കരിയ മന്നില്‍, ടിജി ചെറു തോട്ടില്‍ ജയാ മുരളിശ്രീനിവാസന്‍ തൊവരിമല,കെ ആര്‍ സാജന്‍,പി ഉസ്മാന്‍,ലയണല്‍ മാത്യു,ബെന്നി കൈനിക്കല്‍ സി എ ഗോപി,റിനു ജി ജി അലക്‌സ് ജോണ്‍,നൗഫല്‍ കൈപ്പഞ്ചേരി,എം യു ജോര്‍ജ്,രാധാ രവീന്ദ്രന്‍ ,സീതാവിജയന്‍ ശാലിനി രാജേഷ്,സനല്‍ ജോണ്‍ കെ കെ ബാബു കെ വി ബാലന്‍ പോള്‍സണ്‍ ചുള്ളിയോട് ജയചന്ദ്രന്‍ വടക്കനാട് ഷിജു കോഴി വണഎന്നിവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *