May 1, 2026

കെല്‍ട്രോണ്‍ ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്‍ട്രാക്ഷന്‍ സെല്ലിന്റെ ആദ്യ യൂണിറ്റ് ആരംഭിച്ചു

0
site-psd-321
By ന്യൂസ് വയനാട് ബ്യൂറോ

നടവയല്‍: കെല്‍ട്രോണ്‍ ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റിയൂഷന്‍ ഇന്‍ട്രാക്ഷന്‍ സെല്ലിന്റെ ആദ്യ യൂണിറ്റ് നടവയല്‍ ഡി.എം കോളേജില്‍ ആരംഭിച്ചു. സെന്ററിന്റെ ഉദ്ഘാടനം വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ.പി സരിന്‍ നിര്‍വഹിച്ചു.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാനകേരള മിഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലുടനീളം കെല്‍ട്രോണ്‍ നടപ്പിലാക്കുന്ന ഇന്‍ഡസ്ട്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ട്രാക്ഷന്‍ സെല്ലിന്റെ കോഴ്‌സുകാളാണ് കോളേജില്‍ ആരംഭിക്കുന്നത്.പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഷാഫി പുല്‍പ്പാറ അധ്യക്ഷനായി.

സെന്റര്‍ ആരംക്കുന്നതിലൂടെ വയനാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നൂതനമായ കോഴ്‌സുകള്‍ കുറഞ്ഞ ചിലവില്‍ പഠിക്കാനും സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും വഴിയൊരുക്കും .പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഷാഫി പുല്‍പ്പാറ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ ജോയ്, കെല്‍ട്രോണ്‍ എന്‍.എസ്.ഡി.സി. ഒബ്‌സര്‍വര്‍ രാമകൃഷ്ണന്‍, കെല്‍ട്രോണ്‍ മലബാര്‍ റീജിയണ്‍ കോഴ്‌സ് കോര്‍ഡിനേറ്റര്‍ സ്മിത എം. വി , റീജിയണല്‍ സബ് കോര്‍ഡിനേറ്റര്‍ ദിനേഷ്, സി എം കോളേജ് ഡയറക്ടര്‍ ടി. കെ. സൈനുദ്ദീന്‍, , വൈസ് പ്രിന്‍സിപ്പല്‍ ജാബിര്‍ അലി, അഡ്മിനിസ്‌ട്രേറ്റര്‍ ഉവൈസ് ടി കെ, പിടിഎ വൈസ് പ്രസിഡന്റ് പ്രമോദ്, റിജില നാഥ്. പി,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അന്‍ഷിഫ് എം, എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *