മാനന്തവാടി പുതുശ്ശേരി വളവ് കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കുന്നു
മാനന്തവാടി-പുതുശ്ശേരി വളവ് റൂട്ടില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് പുനഃരാരംഭിക്കുന്നു. എടവക ഗ്രാമപഞ്ചായത്തിലെ തോണിച്ചാല്‍, പയങ്ങാട്ടിരി, പാലമുക്ക്, പള്ളിക്കല്‍, കല്ലോടി, അയിലമൂല തുടങ്ങിയ പ്രദേശങ്ങളിലൂടെ സര്‍വീസ് നടത്തുന്ന ബസ് പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. മാനന്തവാടി എംഎല്‍എയും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ ആര്‍ കേളുവിന്റെ ഇടപെടലാണ് വിജയം കണ്ടത്.
നേരത്തെ പുതുശ്ശേരി വളവില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ്, ദൂരസ്ഥലങ്ങളില്‍ നിന്ന് രാത്രി സമയങ്ങളില്‍ എത്തുന്നവര്‍ക്കും, രാവിലെ നേരെ പുറപ്പെടുന്ന യാത്രക്കാര്‍ക്കും ഏറെ സഹായകരമായിരുന്നു. പിന്നീട് ഈ സര്‍വീസ് നിലച്ചു.
അതേസമയം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പുതിയിടത്തേക്കും ആദ്യമായി ബസ് സര്‍വ്വീസ് ആരംഭിച്ചു. ഇരുന്നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ യാത്രാദുരിതം ഇതോടെ അവസാനിക്കും. പുതിയിടം നിവാസികളുടെ നിരന്തരമായ അഭ്യര്‍ത്ഥനയുടെയും ഇടപെടലിന്റെയും അടിസ്ഥാനത്തില്‍ മാനന്തവാടി – മക്കിമല റൂട്ടില്‍ നിലവിലുള്ള കെഎസ്ആര്‍ടിസി സര്‍വീസ് പുനഃക്രമീകരിച്ചാണ് സര്‍വീസ് നടത്തുന്നത്.
വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറികൊണ്ടിരിക്കുന്ന പുതിയിടം മുനീശ്വരന്‍കുന്ന് ഹരിത ടൂറിസം കേന്ദ്രത്തിലേക്കെത്തുന്ന പ്രധാന പാതയിലൂടെയാണ് പുതിയ ബസ് സര്‍വ്വീസെന്നതിനാല്‍ സഞ്ചാരികള്‍ക്കും ഏറെ പ്രയോജനപ്പെടും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെ വിവിധ സമയങ്ങളില്‍ ബസ് സര്‍വീസുണ്ടാവും.
മാനന്തവാടി -പുതുശ്ശേരി വളവ് ബസ് റൂട്ടും സമയവിവരവും
രാവിലെ 07:10 മാനന്തവാടി – കല്ലോടി 07:40
07:45 കല്ലോടി – മാനന്തവാടി 08:15
08:20 മാനന്തവാടി – കല്ലോടി 08:50
08:55 കല്ലോടി – മാനന്തവാടി 09:25
വൈകീട്ട് 4: മാനന്തവാടി – കല്ലോടി 4:30
4:35 കല്ലോടി – മാനന്തവാടി 5:05
8:50 മാനന്തവാടി – പുതുശ്ശേരി വളവ് 9:45
രാവിലെ 6:00 പുതുശ്ശേരി വളവ് – മാനന്തവാടി 06:55





Leave a Reply