May 5, 2026

തിരുനെല്ലി ക്ഷേത്രത്തിലെ തുലാം വാവ് ബലി ഒക്ടോബര്‍ 21ന്

0
site-psd-324
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ തുലാം വാവ് ബലികര്‍മ്മം ഒക്ടോബര്‍ 21 ന് രാവിലെ 5 മണി മുതല്‍ ഉച്ചക്ക് 12 മണിവരെ നടക്കും. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം രശീതി വിതരണത്തിനും ബലിസാധന വിതരണത്തിനും കൂടുതല്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. പാപനാശിനിയില്‍ ബലികര്‍മ്മം ചെയ്യിക്കുന്നതിന് കൂടുതല്‍ കര്‍മ്മികളേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രസൗകര്യത്തിനായി കൂടുതല്‍ ബസ്സ് അനുവദിക്കുന്നതിനായി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് അത്താഴവും, പ്രഭാത ഭക്ഷണവും ദേവസ്വം സൗജന്യമായി നല്‍കുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *