സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി അനുരാഗും അനുഷയും
മീനങ്ങാടി: തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് 2025 വര്‍ഷത്തെ ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ അനുരാഗ് എം.എസ് വെള്ളി മെഡല്‍ കരസ്ഥമാക്കി ത്രിപുരയില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ അനുഷ എംഎസ് നാലാം സ്ഥാനം കരസ്ഥമാക്കി ജാര്‍ഖണ്ഡില്‍ വച്ച് നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. അനുരാഗ് തുടര്‍ച്ചയായി നാലാമത്തെ തവണയാണ് കേരളത്തിന്റെ ജേഴ്സി അണിയുന്നത്.
അനുഷ എം എസ് തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരളത്തിന്റെ ജേഴ്സി അണിയുന്നത്. സന്തോഷ് വി.ആര്‍ ചൂതുപാറയാണ് പരിശീലകന്‍. ഇരുവരും മീനങ്ങാടി ജിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളാണ്.





Leave a Reply