നല്ലൂർനാട് ക്യാൻസർ സെന്ററിൽ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾക്ക് പുതുജീവൻ നൽകി എൻഎസ്എസ് വളണ്ടിയര്‍മാര്‍
മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളജിലെ എൻഎസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തിൽ നല്ലൂർനാട് അംബേദ്‌കർ ക്യാൻസർ സെന്ററിൽ പുനർജ്ജനി ക്യാമ്പ് നടത്തി. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. 60 വളണ്ടിയർമാർ ആശുപത്രിയിലെ ഉപയോഗശൂന്യമായ ഉപകരണങ്ങൾ പെയിൻന്റ് ചെയ്ത് മനോഹരമാക്കുകയും ഉപയോഗശൂന്യമായ വീൽ ചെയറുകൾ, സ്ട്രക്ച്ചറുകൾ, ഒപിയിൽ രോഗികൾക്കിരിക്കാനാവശ്യമായ കസേരകൾ, ട്രോളികൾ മുതലായവ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗയോഗ്യമാക്കുകയും ചെയ്തു.
ഐ വി ഫ്ലൂയിഡ് സ്റ്റാന്റുകൾ, ലോക്കറുകൾ, സ്ക്രീനുകൾ, വാർഡിലെയും ഡിയാലിസിസ് യൂണിറ്റിലെയും കട്ടിലുകൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളും വിദ്യാര്‍ത്ഥികൾ നടത്തി. നല്ലൂർനാട് ആശുപത്രിയിലെ അഞ്ചര ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങളാണ് കോളജിലെ എൻഎസ്എസ് വളണ്ടിയർമാരും അധ്യാപകരും ചേർന്ന് നന്നാക്കിയെടുത്തത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജ്യോതിസ് പോൾ ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. പി എച്ച് സൂര്യ, ഹെഡ് നേഴ്സ് ആലീസ് മാത്യു, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ എം എ ധനിത, സ്റ്റാഫ് അംഗങ്ങളായ ജിഷ്ണു ജയാനന്ദൻ, ഒ ജി സന്ദീപ്, അബ്ദുൽ റഷീദ്, വി എസ് ശ്രീജിത്ത്, പി ടി സുബാഷ്, ജിഷ്ണു ജയാനന്ദൻ, ശ്രിയ, കെ ജെ അബിൻ എന്നിവർ പങ്കെടുത്തു.





Leave a Reply