സംസ്ഥാന ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നിനു മരിയ തോമസിന്
ബത്തേരി:സിംഗിള്‍സില്‍ വെള്ളിയും, ഡബിള്‍സില്‍ നിധി ബി കൃഷ്ണയോടൊന്നിച്ച് വെങ്കലവും നേടിയാണ് നിനു മരിയ തോമസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി യത്. ആദ്യമായാണ് ഒരു വയനാട് താരം ഈ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി വയനാട് ജില്ലാ സീനിയര്‍ ചാമ്പ്യനായിരുന്നു. സംസ്ഥാന സ്‌കൂള്‍ ടീമിനെ പ്രതിനിധീകരിച്ച് മധ്യപ്രദേശില്‍ നടന്ന ദേശീയ മത്സരത്തിലും പങ്കെടുത്തു. അണ്ടര്‍ 15 ദേശീയ തലത്തില്‍ വെങ്കലമെഡല്‍ ജേതാവും, ഈ വര്‍ഷം അണ്ടര്‍ 17, അണ്ടര്‍ 19 സീനിയര്‍ വിഭാ ഗങ്ങളിലായി സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണവും വെള്ളിയുമടക്കം 10 മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ‘സ്മാഷ് വില്ലേ’ അക്കാ ദമിയിലും, ബത്തേരി ‘ദി വയനാട് ക്ലബിലുമാണ് പരിശീലനം. സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിനു ബത്തേരി കോട്ടക്കുന്ന് വിനീത് തോമസ്, സ്വപ്ന പോള്‍ എന്നിവരുടെ മകളാണ്





Leave a Reply