ടി.എം.ജോര്‍ജ്ജ് കര്‍ഷക അവാര്‍ഡ് ഏറ്റുവാങ്ങി
കല്‍പ്പറ്റ: മികച്ച കര്‍ഷകര്‍ക്ക് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് വയനാട് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളില്‍ ടി.എം.ജോര്‍ജ്ജിന് നബാര്‍ഡ് സിജിഎം നാകേഷ് കുമാര്‍ അനുമാല അവാര്‍ഡ് തുകയും, മൊമന്റോയും കൈമാറി. വൈത്തിരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിലെ അംഗമാണ് ടി.എം. ജോര്‍ജ്ജ്. പശു വളര്‍ത്തല്‍, പന്നി കൃഷി, മീന്‍ കൃഷി, സമ്മിശ്ര കൃഷി രീതികള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്.





Leave a Reply