May 5, 2026

ശുചിത്വ ദീപം തെളിയിച്ചു

0
site-psd-339
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബത്തേരി നഗരസഭയില്‍ ശുചിത്വ ദീപം 2025- ന് തിരിതെളിഞ്ഞു. മാലിന്യ സംസ്‌കരണ മേഖലയിലും ശുചിത്വ പരിപാലനത്തിലും ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിലും ഒട്ടനവധി നേട്ടങ്ങള്‍ കൈവരിച്ച് ദേശീയ തലത്തിലും സംസ്ഥാനതലത്തിലും നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ബത്തേരി നഗരസഭയുടെ നേതൃത്വത്തില്‍ ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയം മുന്‍നിര്‍ത്തി മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് ശുചിത്വ ദീപം തെളിയിച്ചു.നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി കെ രമേശ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. എല്‍സി പൗലോസ് അധ്യക്ഷനായി.

ബത്തേരിയിലെ വിവിധ കോളേജുകളില്‍ നിന്നും എത്തിയ എന്‍ എസ് എസ് വോളണ്ടീര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍ ,നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍, എസ് ടി പ്രൊമോട്ടര്‍മാര്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ നഗരസഭ ജീവനക്കാര്‍ ,കെ എസ് ഡബ്ല്യൂ എം പി ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്‍ചിരാതില്‍ ദീപം തെളിയിച്ച് നഗരസഭാ പരിസരം ദീപങ്ങളാല്‍ അലങ്കരിച്ചു.

മാലിന്യം വലിച്ചെറിയാനുള്ളതല്ല ശാസ്ത്രീയമായ രീതിയില്‍
സംസ്‌കരിക്കുകയാണ് ചെയ്യേണ്ടത് എന്ന ബൃഹത്തായ സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയെടുക്കുന്നതിനും പരിപാടിക്ക് സാധിച്ചു. സന്തോഷ് കുമാര്‍ ആരോഗ്യ വിഭാഗം മേധാവി പരിപാടിക്ക് സ്വാഗതം ആശംസിച്ചു , ഷാമില ജുനൈസ് ശുചിത്വ പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കി. നഗരസഭാ സെക്രട്ടറി സൈനുദ്ദീന്‍, മറ്റു നഗരസഭാ കൗണ്‍സില്‍ അംഗങ്ങള്‍, കെ എസ് ഡബ്ല്യൂ എം പി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *