സത്യസന്ധതയ്ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്
പനമരം : സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് വീണ് കിട്ടിയ 12000 രൂപ സ്‌കൂള്‍ അധ്യാപികയെ ഏല്‍പ്പിച്ച് സ്‌കൂളിന് അഭിമാനമായി മാറിയ അല്‍ഷിഫാന് ആദരവൊരുക്കി പനമരം കുട്ടി പോലീസ്. സമൂഹത്തില്‍ ഇപ്പോഴും സത്യസന്ധതയ്ക്ക് പ്രാധാന്യം നല്‍കുന്നവര്‍ ഉണ്ടെന്നും സത്യസന്ധത മനുഷ്യനെ ഏറ്റവും ഉന്നതിയില്‍ എത്തിക്കുമെന്നുമുള്ള സന്ദേശം കേഡറ്റുകള്‍ക്ക് നല്‍കുകയാണ് ഇതിന്റെ ഉദ്ദേശ്യം. കേഡറ്റുകളുടെ സാന്നിധ്യത്തില്‍ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍അ അബ്ദുല്‍ റഹീം അല്‍ഷിഫാന് മൊമന്റോ കൈമാറി അഭിനന്ദിച്ചു.
കേഡറ്റുകളോട് ജീവിതത്തില്‍ സത്യസന്ധത പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചെറിയ ഒരു ബോധവല്‍ക്കരണം നടത്താനും ഈ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു. ചടങ്ങില്‍ കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ സംബന്ധിച്ചു.





Leave a Reply