ബത്തേരി നഗരസഭ വിഭിന്നശേഷി കലോത്സവം ‘സ്പര്‍ശം’ ആഘോഷമായി
ബത്തേരി:ബത്തേരി നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിഭിന്നശേഷി കലോത്സവം ”സ്പര്‍ശം 2025” ബത്തേരി നഗരസഭ ഹാളില്‍ കലാരസങ്ങളുടെ നിറവില്‍ ആഘോഷമായി. വ്യത്യസ്തങ്ങളായ കലാപരിപാടികളിലൂടെ കുട്ടികള്‍ തങ്ങളുടെ കഴിവുകളും ആത്മവിശ്വാസവും പ്രദര്‍ശിപ്പിച്ച് ദിനം ഉത്സവമാക്കി.
പരിപാടി നഗരസഭ ചെയര്‍മാന്‍ടി. കെ. രമേശ്ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍എല്‍സി പൗലോസ്അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍സാലി പൗലോസ്സ്വാഗതം ആശംസിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ലിഷ ടീച്ചര്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍കെ. റഷീദ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ഷാമില ജുനൈസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ടോം ജോസ്,കെ. വൈ. മത്തായി,സംഷാദ്എന്നിവര്‍ സംസാരിച്ചു.
വ്യത്യസ്തങ്ങളായ കലാപ്രകടനങ്ങള്‍ കൊണ്ട് ഹാളിനെ നിറച്ച കുഞ്ഞുങ്ങള്‍ക്ക് പ്രേക്ഷകരുടെ കയ്യടി ലഭിച്ചു.ഐസിഡിഎസ് സൂപ്പര്‍വൈസര്‍ശ്രുതി കെ. വി നന്ദി അറിയിച്ചു.





Leave a Reply