May 3, 2026

നഗരസഭയെ അതിദാരിദ്യ മുക്തമായി പ്രഖ്യാപിച്ചു

0
site-psd-512
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയെ അതി ദാരിദ്ര്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്താണ് പ്രഖ്യാപനം നിര്‍വഹിച്ചത്.ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരള സംസ്ഥാനത്തെ നവംബര്‍ ഒന്നാം തിയ്യതി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ പ്രഖ്യാപനം നടത്തിയത്.നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ഹരായ ആളുകള്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തി നല്‍കി.നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ പള്ളിയാല്‍ അദ്ധ്യക്ഷനായി.

ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും, നിലവില്‍ വീടില്ലാത്ത ആളുകള്‍ക്ക് വീടും സ്ഥലവും കണ്ടെത്താനും, ആയത് പൂര്‍ത്തിയാവുന്നത് വരെയുള്ള കാലയളവില്‍ അര്‍ഹരായ ആളുകള്‍ക്ക് നിലവില്‍ വാടകക്ക് വീടെടുത്ത് നല്‍കാനും പദ്ധതിയുടെ ഭാഗമായി നഗരസഭക്ക് നടപ്പിലാക്കാന്‍ സാധിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കേയംതൊടി മുജീബ്, അഡ്വക്കറ്റ് എ.പി. മുസ്തഫ, പി.രാജാറാണി, സി.കെ. ശിവരാമന്‍, നഗരസഭ സെക്രട്ടറി അലി അഷ്ഹര്‍, ടി.ഇ.ഒ രജനി കാന്ത്, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ. ശകുന്തള, വാര്‍ഡ് കൗണ്‍സിലര്‍ എസ്. ശ്യാമള , സിഡിഎസ് സി.ഇ.ഒ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *