May 4, 2026

വയനാട് വിമാനത്താവളം:നടപടികള്‍ വേഗത്തിലാക്കാന്‍ വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് ശ്രമം തുടങ്ങി: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
site-psd-517
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി (മാനേജിംഗ് ഡയറക്ടര്‍) ജോണി പാറ്റാനിയും, സെക്രട്ടറി(ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ )യായി ഫാ. വര്‍ഗീസ് മറ്റമനയും, ട്രഷററാറായി (ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍) ഒ. എ. വീരേന്ദ്രകുമാറും തിരഞ്ഞെടുക്കപ്പെട്ടു.വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.വയനാടിന്റെ വികസനത്തിന് സഹായകമാകുന്ന സര്‍ക്കാര്‍, സര്‍ക്കാരേതര സംവിധാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും തീരുമാനമായി . യോഗത്തില്‍ പ്രസിഡണ്ട് ജോണി അധ്യക്ഷനായി.

വയനാടന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പ്ലേസ് ഓഫ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള അവകാശം കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് നേടിയെടുക്കുക,വയനാട് എയര്‍പോര്‍ട്ട് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കുക, വയനാട്ടിലേക്ക് വിവിധ പാതകള്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വ രിതപ്പെടുത്തുക.
,നിലവില്‍ പരിഗണനയിലുള്ള റെയില്‍വേ എത്രയും വേഗത്തില്‍ നടപ്പിലാക്കാന്‍ പരിശ്രമിക്കുക,ലക്കിടിയില്‍ നിന്ന് അടിവാരത്തേക്കുള്ള റോപ്പ് വേ സാധ്യമാക്കുക എന്നീ കാര്യങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *