May 6, 2026

ലക്കിടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട: 3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവതിയും യുവാവും അറസ്റ്റില്‍

0
site-psd-552
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വൈത്തിരി ലക്കിടി ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്‍ മയക്കുമരുന്ന് വേട്ട. 3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവതിയെയും യുവാവിനെയും കല്‍പറ്റ എക്സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു.കല്‍പറ്റ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജിഷ്ണു ജിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കൊടുവള്ളി മാനിപുരം വട്ടോത്തുപുറയില്‍ മുഹമ്മദ് ശിഹാബ്. വി പി (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മല്‍ ശാക്കിറ എ. കെ (30) എന്നിവരെയാണ് പിടികൂടിയത്.

ഇവര്‍ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണെന്നാണ് എക്‌സൈസ് സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പരിശോധനാ സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വി കെ, പ്രജീഷ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിബിജ, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ (ഗ്രേഡ്) അബ്ദുള്‍ റഹീം എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ തുടര്‍നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *