August 20, 2026

സര്‍വജന സ്‌കൂളില്‍ ഡൈനിംഗ് ഹാളിനും കിച്ചണിനും ഭരണാനുമതി; 76.22 ലക്ഷം രൂപയുടെ പദ്ധതി

0
site-psd-555
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി ഗവ. സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിന് പ്ലാറ്റിനം ജൂബിലി ഉപഹാരമായി വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ലഭിച്ച ഡൈനിംഗ് ഹാള്‍, കിച്ചണ്‍ നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 76.22 ലക്ഷം രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തുക.1198 വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായി ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും പര്യാപ്തമാംവിധം ആധുനിക രീതിയിലാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം. നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.ജൂബിലി വര്‍ഷത്തില്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ബത്തേരി നഗരസഭ, ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ എന്നിവരെ സ്‌കൂള്‍ പി.ടി.എ. അഭിനന്ദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *